കൊച്ചി : ക്യാമ്പസില് രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കല് കൂടി ആവര്ത്തിച്ച് ഹൈക്കോടതി. വിദ്യാഭ്യാസവും രാഷ്ട്രീയവും ക്യാമ്പസില് ഒന്നിച്ച് പോകില്ല. കോട്ടയം മാന്നാനം കെ.ഇ കോളേജ് സമര്പ്പിച്ച കോടതിയലക്ഷ്യ ഹര്ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം മാന്നാനം കെ.ഇ കോളേജ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല് ഒരു കൂട്ടം വിദ്യാര്ത്ഥികള് പ്രിന്സിപ്പലിനെ ഘരാവോ ചെയ്യുമ്പോള് പോലീസ് നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോളേജ് വീണ്ടും ഹര്ജി സമര്പ്പിച്ചത്. നേരത്തെ പൊന്നാനി എം.ഇ.എസ് നല്കിയ ഹര്ജി പരിഗണിക്കുമ്പോഴാണ് വിദ്യാര്ത്ഥി രാഷ്ട്രീയത്തെ കുറിച്ച് ഹൈക്കോടതിയില് നിന്ന് നിര്ണായക നിരീക്ഷണമുണ്ടായത്.
Photo Courtesy : Google/ images are subject to copyright

Leave a Reply