കൊച്ചി: തൊണ്ണൂറുകളില് വില്ലന് വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടന് കൊല്ലം അജിത് ഇനി ഓര്മ്മകളില് ജീവിക്കും. മലയാളത്തിലുപരി തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സാന്നിധ്യമറിയിച്ച നടനാണ് ഓര്മ്മയായത്.
ഉദരസംബന്ധമായ അസുഖത്തെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു അദ്ദേഹം.

നടനെന്ന നിലയില് മാത്രമല്ല, രണ്ട് സിനിമകള് സംവിധാനം ചെയ്ത് സംവിധായക രംഗത്തും അജിത് കഴിവ് പ്രകടിപ്പിച്ചു. സംവിധാനം പഠിക്കാന് പത്മരാജന്റെ അരികിലെത്തിയ അജിതിനെ ‘ പറന്ന് പറന്ന് പറന്ന് ‘ എന്ന സിനിമയിലെ വില്ലന് വേഷത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത് അദ്ദേഹമാണ്. പിന്നീട് മലയാള സിനിമയിലെ പ്രഖ്യാപിത വില്ലനായി മാറിയ അജിത്തിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 1989 ല് പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില് നായകനായും അജിത് എത്തി. സിനിമയിലെത്തി 30-ാം വര്ഷത്തിലാണ് ‘ കോളിങ് ബെല് ‘ എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന സ്വപ്നം അജിത് സാക്ഷാത്ക്കരിക്കുന്നത്.

ഓര്മ്മകളില് നിന്നും മായാത്തവണ്ണം മികച്ച വില്ലന്റെ വേഷപകര്ച്ചകള് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില് ബാക്കി വച്ചാണ് കൊല്ലം അജിത് എന്ന നടന് യാത്രയാകുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply