ഇന്ത്യയില്‍ കൊറോണ​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. ദുബായില്‍ നിന്നും വന്ന 64 കാരനാണ് രോഗം മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

ഡല്‍ഹിയിലും കര്‍ണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ കലബുര്‍ഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു.

ഭാര്യക്കും മകനുമൊപ്പം ദുബായില്‍ നിന്നെത്തിയ 64 കാരനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യക്കും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള മഹാരാഷ്ട്രയിലെ ആദ്യ മരണമാണിത്​. കൂടാതെ നാല്​ പേര്‍ക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചതായും ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 39 ആയതായും മഹാരാഷ്​ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്​.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.