കഴിഞ്ഞ പ്രളയകാലത്ത് കേരള പുനർനിർമ്മാണത്തിനായി കെ.എസ്.ഇ.ബി. ജീവനക്കാരിൽ നിന്നും പിരിച്ചത് 136 കോടി രൂപ. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കേരള ഇലക്ട്രിസിറ്റി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകിയില്ല.

2019 മാർച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കേരള ഇലക്ട്രിസിറ്റി ബോർഡ് 102.61 കോടി രൂപ പിരിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്നു മാസവും ഏകദേശം 14.65 കോടി വീതം ബോർഡ് പിടിച്ചിട്ടുണ്ട്. സാലറി ചലഞ്ചുവഴി ലഭിച്ചതുകയിൽ നിന്നും ആകെ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂൺ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ.

2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസതവണകളായാണ് നൽകിയത്.

സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന്നുള്ള തുകയാണ് കെ.എസ്.ഇ.ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതിരിക്കുന്നത്‍.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.