ജമ്മുവിലെ അഞ്ച് ജില്ലകളില് ഇന്റര്നെറ്റ് നിയന്ത്രണം അവസാനിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര് എന്നീ ജില്ലകളിലെ ഇൻറർനെറ്റ് സേവനങ്ങളാണ് സർക്കാർ പുനഃസ്ഥാപിച്ചത്. കശ്മീര് താഴ്വരയിലെ 17 എക്സ്ചേഞ്ചുകളിലെ ലാന്ഡ്ലൈന് കണക്ഷനുകളും പുനസ്ഥാപിച്ചിട്ടുണ്ടെകിലും കശ്മീര് താഴ്വരയിലെ ഇന്റര്നെറ്റ് നിയന്ത്രണങ്ങളില് യാതൊരുമാറ്റവുമില്ല.
ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള സർക്കാരിൻറെ നടപടിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ഇവിടെയുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജമ്മു കശ്മീരിലെ ടെലികോം സേവനങ്ങള് തീവ്രവാദികള് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാൽ ഇതെല്ലാം ഓരോഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ഈ ആഴ്ച്ചയോടെത്തന്നെ ഇതെല്ലാം പൂർത്തിയാക്കി പഴയതുപോലെ ആക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കശ്മീര് താഴ്വരയിലെ കനത്ത സുരക്ഷ അതുപോലെ തുടരാനാണ് തീരുമാനം.
Photo Courtesy : Google/ images are subject to copyright

Leave a Reply