അഞ്ചു ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. നാളെ കനത്ത മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ​ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച്‌ സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് എറണാകുളം കലക്​ടര്‍ എസ്. സുഹാസ് അറിയിച്ചു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.