കൊല്ലം : കൊല്ലം ട്രിനിറ്റി ലിസിയം സ്കൂളിലെ വിദ്യാര്ത്ഥിനിയായ ഗൗരി നേഹ സ്കൂള് കെട്ടിടത്തില് നിന്ന് ചാടി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. തന്റെ സഹോദരിയുടെ ക്ലാസില് എത്തിയ ഗൗരിയെ ഇവിടെ നിന്ന് അധ്യാപികയായ സിന്ധു ഓഫീസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോകുന്നതും പിന്നീട് 25 മിനിറ്റിനു ശേഷം കുട്ടി ഓഫീസിന് മുന്നില് മുകളില് നിന്ന് വീഴുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
പത്താംക്ലാസ് വിദ്യാര്ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില് പ്രസന്നകുമാറിന്റെ മകള് ഗൗരി നേഖ (15)യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂള് കെട്ടിടത്തില് നിന്നു വീണത്. ബന്സിഗര് ആശുപത്രില് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല് തിരുവനന്തപുരം സ്വകാര്യ മെഡിക്കല് കോളേജില് പ്രവേശിപ്പിക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply