എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്ട്ട്മെന്റുകള് പൊളിച്ചുനീക്കാന് സുപ്രീം കോടതിയുടെ ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊണ്ടുള്ള നിര്മാണങ്ങളാണെന്ന് കണ്ടെത്തിയതിനാലാണ് കൊച്ചി മരട് മുന്സിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്ട്ടുമെന്റുകള് പൊളിച്ചു നീക്കാന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയ്ന് ഹൗസിങ്, കായലോരം അപ്പാര്ട്ട്മെന്റ്, ആല്ഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടത്. അപ്പാര്ട്ട്മെന്റുകള് പൊളിച്ചുനീക്കി ഒരുമാസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും മരട് മുന്സിപ്പാലിറ്റിയോട് സുപ്രീം കോടതി നിര്ദേശിച്ചിട്ടുണ്ട്.
അനധികൃത നിര്മാണങ്ങള് കാരണമുള്ള പ്രളയദുരന്തം താങ്ങാന് കേരളത്തിന് ഇനിയും കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഈ ഉത്തരവ്. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി കെട്ടിട നിർമ്മാതാക്കൾക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരെ തീരദേശ പരിപാലന അതോറിറ്റി നല്കിയ ഹര്ജിയിലാണ് ഈ നടപടി.
Photo Courtesy : Google/ images are subject to copyright

Leave a Reply