എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സ്ഥാപിക്കാനുള്ള ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം ഉടനടി സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവാണിറങ്ങിയത്. സ്വയംഭരണ-ഗ്രാന്റ് ഇന് എയ്ഡ് സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. പൊതുഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ബിശ്വനാഥ് സിന്ഹയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
ഇതോടെ സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം സര്ക്കാര് ഉദ്യോഗസ്ഥര് പഞ്ചിങ് സംവിധാനത്തിന്റെ പരിധിയിലാവും. എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവില് സ്റ്റേഷനുകളില് മൂന്നുമാസത്തിനകവും ഈ സംവിധാനം നടപ്പാക്കണമെന്നാണ് ഉത്തരവിലുള്ളത്.
യു ഐ ഡി എ ഐ അംഗീകാരമുള്ള ആധാര് അധിഷ്ഠിത ബയോമെട്രിക് അറ്റന്ഡന്സ് സംവിധാനമാണ് ഓഫീസുകളില് സ്ഥാപിക്കേണ്ടത്. പഞ്ചിങ് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ഏർപ്പെടുത്തിയ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് ഈ നടപടി.
Photo Courtesy : Google/ images are subject to copyright

Leave a Reply