ശ്രീലങ്കന്‍ സ്ഫോടനത്തിനു മുൻപ് ഭീകരര്‍ കേരളത്തിലെത്തിയതായി ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ വെളിപ്പെടുത്തല്‍. ഭീകരര്‍ കാശ്മീരും ബെംഗളൂരും സ്‌ഫോടനത്തിന് മുൻപ് സന്ദര്‍ശനം നടത്തിയിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്നും ആദ്യം അവർ കാശ്മീരും ബെംഗളൂരുമാണ് പോയത്. പിന്നീട് അവര്‍ കേരളത്തിലേക്കും പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തലുകൾ.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.