ചേരുവകൾ

 

ബീഫ് – 1/2 കിലോ

വെളുത്തുള്ളി ചതച്ചത് – 3 തുടം

ഇഞ്ചി – ഒരു കഷണം

സവാള – ഒരെണ്ണം വലുത്

കറിവേപ്പില- 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ –  250 ഗ്രാം

മുളകുപൊടി – 2 ടേബിൾ  സ്പൂൺ

ഇറച്ചി മസാല – ഒരു ടേബിൾ  സ്പൂൺ

 

 

തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേർത്തിളക്കി  കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് ചെറുതായൊന്ന്  ചതച്ചെടുക്കുക.

ഒരു പാനിൽ  എണ്ണ ചൂടാക്കി വെളുത്തുള്ളി , സവാള, ഇവ ചേർത്ത്  മൂപ്പിക്കുക. മൂത്തുവരുമ്പോൾ  കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേർക്കുക  . ഇതിലേക്ക് മുളകുപൊടിയും ചേർത്ത്   മൊരിയിച്ചെടുക്കാം.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.