തിരുവനന്തപുരം: താന് എന്സിപിയിലേക്ക് പോകുകയാണെന്ന് സംബന്ധിച്ച് പുറത്തു വരുന്ന വാര്ത്തകള് കള്ളമാണെന്ന് ആര്.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം വേണമെന്ന് എന്സിപിയോട് താന് ആവശ്യപ്പെട്ടിട്ടില്ല. വാര്ത്തകളില് വന്ന പോലെ ജനുവരി ആറിന് ശരത്പവാറിനെ കാണാന് താന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്ഗ്രസ്സ് ബിയെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ അതു സാധ്യമാകുമെന്നണ് പ്രതീക്ഷ. യുഡിഎഫ് ഉണ്ടാക്കിയവരില് ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരാള് താനാണെങ്കിലും ഇനി ഒരു തിരിച്ചു പോക്കില്ലെന്നും അത്രക്ക് തന്നെ അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply