49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് .
ജയാസൂര്യയും, സൗബിനും മികച്ച നടന്മാർ. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടിഎന്നി സിനിമകളിലൂടെയാണ് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച നടി നിമിഷ സജയൻ ചോല, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലൂടെ നിമിഷ പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച സംവിധായകൻ ശ്യാമപ്രസാദ് (സിനിമ ഒരു ഞായറാഴ്ച്ച). മികച്ച ബാലനടൻ മാസ്റ്റര്‍ വിധു. മികച്ച ബാലനടി- അബദി ആദി (സിനിമ – പന്ത്). മികച്ച സ്വഭാവ നടിമാർ സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി. മികച്ച ചിത്രം : കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍. മികച്ച പശ്ചാത്തല സംഗീതം ബിജിബാൽ. ആമിയെന്ന സിനിമയ്ക്കാണ് ബിജിബാലിന് പുരസ്കാരം ലഭിച്ചത്. സ്വഭാവ നടൻ ജോജു ജോർജ്. മികച്ച കഥാകൃത്ത് ജോയ് മാത്യു (സിനിമ – അങ്കിള്‍). മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (സിനിമ – കാര്‍ബണ്‍), മികച്ച തിരക്കഥാകൃത്ത്ക്കൾ മുഹസിന്‍ പരാരി, സക്കറിയ (സിനിമ- സുഡാനി ഫ്രം നൈജീരിയ).
മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ്, മികച്ച ജനപ്രിയ ചിത്രം : സുഡാനി ഫ്രം നൈജീരിയ. മികച്ച ഗായകന്‍: വിജയ് യേശുദാസ്, മികച്ച ഗായിക: ശ്രേയാ ഘോഷാല്‍, ഗാനരചന: ഹരിനാരായണന്‍, മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ.
മികച്ച കലാസംവിധായകന്‍ വിനേഷ് ബംഗ്ലാല്‍ (സിനിമ – കമ്മാരസംഭവം).

സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരടങ്ങുന്നവരാണ് ജൂറി അംഗങ്ങളായിയുള്ളത്. 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരത്തിലുണ്ടായത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

 

 

 

 

 

Leave a Reply

Your email address will not be published.