പോണ് സിനിമകളിലൂടെ തുടക്കം കുറിച്ച് മുന്നിര താരമായി മാറിയ ആളാണ് സണ്ണി ലിയോണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാകണമൊന്നും നിര്ബന്ധമില്ലാത്ത സണ്ണിക്ക് പക്ഷെ ഇന്ന് ലഭിക്കുന്ന വേഷങ്ങള് മുന്നിര താരത്തിന്റേതു തന്നെയാണ്. ഐറ്റം നമ്പറുകളിലൂടെ ശക്തമായ ആരാധക പിന്തുണ നേടിയ നടി ഇന്നും സജീവമാണ് സിനിമകളില്.
അതേ സമയം താരത്തിന്റെ ജീവിതകഥയായി പുറത്തിറങ്ങുന്ന ബയോപിക് പരമ്പരക്കായി കാത്തിരിക്കുകയാണ് ആരാധകര്. താരത്തിന്റെ യഥാര്ത്ഥ പേരായ കരന്ജിത് കൗര് എന്ന പേരാണ് പരമ്പരക്ക് നല്കിയിട്ടുള്ളത്. പരമ്പരയില് താന് തന്നെ അഭിനയിക്കാമെന്ന് താരം സമ്മതിച്ചതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകര്.

വളരെ സന്തോഷത്തോടെയാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ജീവിതത്തില് എന്നന്നേക്കുമായി താന് മറക്കാന് ആഗ്രഹിച്ച കാര്യങ്ങള് വീണ്ടും ചിത്രീകരിക്കേണ്ടി വന്നപ്പോള് ഏറെ പ്രയാസം തോന്നി. ഒരിക്കലും ഓര്ക്കാന് ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അവയെല്ലാം. അതെല്ലാം മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി. – താരം പറയുന്നു.
Photo Courtesy : Google/ images are subject to copyright



Leave a Reply