വാഹന പരിശോധനക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരേയും തടഞ്ഞുനിർത്തുകയോ, പൊലീസോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻപിൽ ചാടിവീണ് തടയുകയോ ചെയ്യാൻ പാടില്ലയെന്ന് കോടതി വ്യക്തമാക്കി.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാൻ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ ക്യാമറ, സര്‍വൈലന്‍സ് ക്യാമറ, മൊബൈല്‍ ക്യാമറ, വീഡിയോ ക്യാമറ എന്നിവ കുറ്റകൃത്യങ്ങൾ കണ്ടുപ്പിടിക്കുന്നതിനായി ഉപയോഗിക്കണം. ഹെല്‍മറ്റ് ഇല്ലെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുന്നവരെ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തണമെന്നും കോടതി അറിയിച്ചു.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അതിനനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.