തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്പ്പെട്ട ദുരന്തബാധിതരെ സന്ദര്ശിക്കുന്നതിനും നാശനഷ്ടങ്ങളെപറ്റി വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മോദി എത്തുക. കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്ശിക്കുമെന്നാണ് സംസ്ഥാനത്തിന് ലഭിച്ച ഔദ്യോഗിക അറിയിപ്പില് പറയുന്നത്.
ദുരിതബാധിത പ്രദേശങ്ങള് പ്രധാനമന്ത്രി സന്ദര്ശിക്കണമെന്ന് ലത്തീന് സഭാനേതൃത്വം അടക്കമുള്ളവര് ആവശ്യപ്പെട്ടിരുന്നു. കോണ്ഗ്രസ്സ് അധ്യക്ഷന് രാഹുല്ഗാന്ധിയും കേന്ദ്ര പ്രതിരോധമന്ത്രി നിര്മ്മലാ സീതാരാമനും കേരളത്തിലേയും തമിഴ്നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്ശിക്കാനെത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply