ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷനായി രാഹുല്ഗാന്ധി ഇന്ന് ചുമതലയേല്ക്കും. സോണിയഗാന്ധി പടിയിറങ്ങുന്നതോടെ ഇനി കോണ്ഗ്രസിനെ രാഹുലാണ് നയിക്കുക. 19 വര്ഷങ്ങള്ക്ക് ശേഷമുള്ള തലമുറമാറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്ഗ്രസ്. ഡല്ഹി അക്ബര് റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ്. ആമുഖപ്രഭാഷണത്തിനു ശേഷം രാഹുല്ഗാന്ധിയെ അധ്യക്ഷനായി ഉപരോധിച്ചുകൊണ്ടുള്ള അധികാര രേഖ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറും. തുടര്ന്ന് സോണിയാഗാന്ധി വിടവാങ്ങല് പ്രസംഗം നടത്തും. എഐസിസി ഭാരവാഹികള്, പ്രവര്ത്തകസമിതി അംഗങ്ങള്, പാര്ട്ടി മുഖ്യമന്ത്രിമാര്, പിസിസി അധ്യക്ഷന്മാര്, എംപിമാര് എന്നിവര് ചടങ്ങില് പങ്കെടുക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply