അഹമ്മദാബാദ് : തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാന പോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പത് തീയതികളിലും എത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദളിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കും തിരിച്ചടിയാകുമെന്നതിനാല്‍ നേടൃത്വം അതീവ ജാഗ്രതയിലാണ്. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുക. സംസ്ഥാനത്തുടനീളം ഷാ പര്യടനം നടത്തും. കച്ചിലെ ഗാന്ധിധാം, മോര്‍ബി, സുരേന്ദ്ര നഗര്‍, ഭാവ് നഗര്‍, ബൊട്ടാഡ്, ആംറേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നാലാം തീയതി ഷാ സന്ദര്‍ശനം നടത്തുക.
തിരഞ്ഞെടുപ്പിന് മുന്‍പ് പട്ടേല്‍ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനും അമിത് ഷാ ശ്രമിക്കും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.