ദില്ലി: ഇനിയൊരു കെജ്രിവാള്‍ തന്റെ പ്രക്ഷോപങ്ങളിലൂടെ ഉയര്‍ന്നു വരില്ലെന്നാണ് പ്രതീക്ഷയെന്ന് അണ്ണാഹസാരെ. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ 2011ല്‍ അണ്ണാഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തുടര്‍ന്ന് ഹസാരെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്.
ആഗ്രയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഇനിയൊരു കെജ്രിവാള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് ഹസാരെ തുറന്നടിച്ചത്.
രാജ്യ തലസ്ഥാനത്ത് അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 23ന് റാലി സംഘടിപ്പിക്കുന്നുണ്ട്. റാലിയില്‍ കര്‍ഷകര്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് ഹസാരെ അഭ്യര്‍ത്ഥിച്ചു. ജനലോക്പാല്‍ ബില്‍ നിയമമാക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.