രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അരിയും ഗോതമ്പും അഞ്ചുകിലോ വീതം അധികം നല്കും. ഒരുകിലോ പയറും മൂന്നുമാസം സൗജന്യമായി നല്കും. ഇത് രണ്ടുതവണയായി വാങ്ങാം.
ധനമന്ത്രി നിര്മല സീതാരാമന് ഈ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്നാണ്. കര്ഷകര്ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില് എത്തും. 8.69 കോടി കര്ഷകര്ക്ക് ഇത് ലഭിക്കും. തൊഴിലുറപ്പ് കൂലി 202 ആക്കി ഉയർത്തി.
പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും, ആശവര്ക്കര്മാര്, പാരാമെഡിക്കല് ജീവനക്കാര്, നഴ്സുമാര് എന്നിവര് ഈ ഇന്ഷുറന്സ് പരിരക്ഷയില് വരും.
ജന്ധന് അക്കൗണ്ടിലൂടെ 20 കോടി സ്ത്രീകള്ക്ക് 500 രൂപ വീതം അടുത്ത മൂന്നു മാസം നല്കും. കൂടാതെ മുതിര്ന്ന പൗരന്മാര്, വിധവകള്, ഭിന്നശേഷിക്കാര്, പെന്ഷന്കാര് എന്നിങ്ങനെയുള്ളവർക്ക് 1000 രൂപ വീതം മൂന്ന് മാസവും ലഭിക്കും. രണ്ടുതവണയായിട്ടാവും അക്കൗണ്ടിൽ കയറുക.
ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്ക്ക് മൂന്നു മാസത്തേക്ക് എല്പിജി സിലിണ്ടര് സൗജന്യം. വനിതാ സ്വാശ്രയ സംഘങ്ങള്ക്ക് നല്കുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്ത്തി.
ചെറുകിടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പി.എഫ് തുക സര്ക്കാര് അടയ്ക്കും. ഇ.പി.എഫ് നിക്ഷേപത്തില് നിന്ന് 75 ശതമാനം മൂന്കൂര് പിന്വലിക്കാന് അനുമതി നൽകും.
നിര്മ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില് നിന്ന് നിര്മ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റര് ചെയ്തിട്ടുള്ള തൊഴിലാളികള്ക്ക് ആശ്വാസ ധനം കൈമാറാന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകും.
Photo Courtesy : Google/ images are subject to copyright

Leave a Reply