തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില് മരിച്ചവരുടെ എണ്ണം 64 ആയി. ബേപ്പൂര്, ചെല്ലാനം, പൊന്നാനി എന്നിവിടങ്ങളില് നിന്നും ഓരോ മൃതദേഹങ്ങള് കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില് പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ വിവിധ ജില്ലകളിലെ കടല്ത്തീരങ്ങളില് നിന്നായി ഏഴ് മൃതദേഹങ്ങള് കണ്ടെത്തി. അതേസമയം തന്നെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില് ബന്ധുക്കളെ കാത്ത് 36 മൃതദേഹങ്ങളാണ് കിടക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, തൃശൂര്, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില് നിന്നായി കണ്ടെത്തിയ മൃതദേഹങ്ങളില് ഏഴെണ്ണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply