ചെന്നൈ : മാധ്യമ സ്വാതന്ത്യത്തിന് അതിരുകളുണ്ടെന്നും, ലഭിക്കുന്ന സ്വാതന്ത്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്യം വസ്തുതാ വിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ള സ്വാതന്ത്യമല്ലെന്നും മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടേയും അജിത് ദോവലിന്റേയും മക്കള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമമായ ‘ ദ് വയര്‍ ‘ പുറത്ത് വിട്ടിരുന്നു. ഈ വാര്‍ത്തകള്‍ പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍നവുമായി രംഗത്തു വന്നിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.