മീനുക്കുട്ടിക്ക് മോഹന്ലാലിനോടുള്ള താരാരാധനയുടേയും സേതുമാധവന് മീനുക്കുട്ടിയോടുള്ള സ്നേഹത്തിന്റേയും കഥപറഞ്ഞത്തുന്ന ‘ മോഹന്ലാല് ‘ വിഷുവിന് തിയേറ്ററുകളിലെത്തും.
മീനുക്കുട്ടിയായി മഞ്ജു വാര്യാര് എത്തുമ്പോള് ഇന്ദ്രജിത്താണ് സേതുമാധവനാകുന്നത്. താര വിസ്മയം മോഹന്ലാല് ലോക സിനിമയിലേക്ക് ചുവട് വച്ച അതേ സമയം ജനിച്ച മീനുക്കുട്ടിയിലൂടെയാണ് കഥ പോകുന്നത്.
ചിത്രം പ്രേക്ഷകര്ക്കുള്ള വിഷുകൈനീട്ടമായി തിയേറ്ററുകളിലെത്തുമെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ദ്രജിത്താണ് അറിയിച്ചത്. സജിദ് യഹ്യ സംവിധാനം ചെയ്യുന്ന ഒരു ഫാമിലി എന്റര്ടൈനറായിരിക്കും ചിത്രം. സിദ്ദിഖ്, സലീം കുമാര്, അജു വര്ഗീസ്, സൗബിന് ഷാഹിര്, കെ.പി.എ.സി ലളിത, എന്നിവരും ചിത്രത്തില് സുപ്രധാന വേഷങ്ങളിലെത്തുന്നു.
Photo Courtesy : Google/ images are subject to copyright
Leave a Reply