കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു. പൂഞ്ച് മേഖലയിലാണ് കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറുമണിക്ക് ആരംഭിച്ച വെടിവയ്പ്പ് ഒരുമണിക്കൂറോളം നീണ്ടുനിന്നതായി റിപ്പോർട്ട് ചെയ്തു. പാക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതിനുപിന്നാലെയാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനം തുടങ്ങിയത്.

സംഘർഷാവസ്ഥ കണക്കിലെടുത്തു അതിര്‍ത്തിപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും അവധിയായിരുന്നു. അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് എല്ലായിടവും സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം ഇപ്പോളും തുടരുകയാണ്. അത‌േസമയം പാക് പിടിയിലായ ഇന്ത്യൻ പൈലന്റിനെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

 

Leave a Reply

Your email address will not be published.