ആവശ്യമുള്ള സാധനങ്ങൾ :

ബട്ടർ                                     –    100 ഗ്രാം
പഞ്ചസാര                          –   അഞ്ച്‌ ടേബിൾ സ്‌പൂൺ
കൊക്കോ പൗഡർ         –  അഞ്ച്‌ ടേബിൾ സ്‌പൂൺ
വെള്ളം                               –    കാൽ കപ്പ്
തേങ്ങ ചിരകിയത്       – ഒരു കപ്പ്
അണ്ടിപ്പരിപ്പ്                   – അര കപ്പ് (ചെറുതാക്കിയത് )
മാരി ബിസ്ക്കറ്റ്             – 200 ഗ്രാം (പൊടിച്ചത്)
വാനില എസ്സൻസ്        – അര ടീസ്പൂൺ
കണ്ടൻസ്‌ഡ് മിൽക്ക്  – 400 ഗ്രാം
പാൽ                                    – 3 കപ്പ്
ചൈന ഗ്രാസ്                  – 10 ഗ്രാം
വെള്ളം                              – ഒന്നര കപ്പ്
പഞ്ചസാര                        – 6 ടേബിൾ സ്‌പൂൺ

തയ്യാറാക്കുന്ന വിധം:

ബട്ടറും പഞ്ചസാരയും കൊക്കോപൗഡറും ഒരു ഡബിൾ ബോയിലറിൽ വച്ച് ചൂടാക്കി കട്ടിയുള്ള കസ്റ്റാഡ് തയ്യാറാക്കുക. അടുപ്പിൽനിന്നും വാങ്ങിയ ശേഷം തേങ്ങ ചിരകിയത്, കശുവണ്ടി, വാനില എസൻസ്, ബിസ്ക്കറ്റ് പൊടിച്ചത് എന്നിവ ചേർത്ത് ഇളക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷിലേക്ക് പകർത്തി നിരത്തുക. ചൈനാഗ്രാസ് ഒന്നര കപ്പ് വെള്ളത്തിൽ പത്ത് മിനിറ്റ് കുതിർക്കുക. കണ്ടൻസ്‌ഡ് മിൽക്കും പാലും ഒന്നിച്ചു തിളപ്പിച്ച് പഞ്ചസാര ചേർക്കുക. കുതിർത്ത ചൈനാഗ്രാസ്സ് കൈകൊണ്ട് നന്നായി ഞെരടി അടുപ്പിൽവച്ചു ഉരുക്കുക. ചൂടാക്കിയ കണ്ടെൻസ്‌ഡ്‌ മിൽക്ക് കൂട്ടിലേക്ക് ചൈനാഗ്രാസ്സ് ചേർത്ത് രണ്ടുപ്രാവശ്യം അരിച്ച് ചൂട് മാറുന്നതുവരെ ഇളക്കുക. ശേഷം പുഡ്ഡിംഗ് ഡിഷിൽ ബിസ്ക്കറ്റ് ലയറിൻറെ മുകളിലേക്ക് ഒഴിച്ച് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക. വേണമെങ്കിൽ തണുത്തശേഷം ഐസ്ക്രീം ഉപയോഗിച്ച് അലങ്കരിച്ച്, അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് മുകളിൽ വിതറിയശേഷം വിളമ്പാം.

 

 

 

                      

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

Leave a Reply

Your email address will not be published.