2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. സിവില്‍ സർവീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് കനിഷ്‌ക് കടാരിയയ്ക്കാണ്. കനിഷ്‌ക് കടാരിയ ഐ.ഐ.ടി. ബോംബെയില്‍ നിന്നുള്ള ബിരുദധാരിയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ഐഐടിയിൽ നിന്ന് എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് കനീഷക് കട്ടാരിയ.

വിജയം നേടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നാം റാംങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ മതാപിതാക്കള്‍ക്കും സഹോദരിക്കും പ്രണയിനിക്കും ഈ അവസരത്തില്‍ നന്ദി പറയുന്നതായും കനീഷക് തന്റെ ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു.

759 പേര്‍ യോഗ്യത നേടിയതില്‍ 577 പുരുഷന്‍മാരും 182 സ്ത്രീകളുമുണ്.
ഐ.ഐ.ടി. ഗുവാഹാട്ടിയില്‍ നിന്ന് ബിരുദം നേടിയ ജയ്പുര്‍ സ്വദേശി അക്ഷന്ത് ജെയ്ന്‍ ആണ് രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം റാങ്ക് നേടിയ സൃഷ്ടി ജയന്ത് ദേശ്മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയത്.

മലയാളികളിൽ ഒന്നാമതായി എത്തിയത് എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശിയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിരുദധാരിയുമായ ആര്‍. ശ്രീലക്ഷ്മിയാണ്. 29-ാം റാങ്ക് നേടിയാണ് ആര്‍. ശ്രീലക്ഷ്മി ഒന്നാമതെത്തിയത്.

കാസര്‍കോട് ബദിയടുക്ക സ്വദേശി രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും കണ്ണൂര്‍ ചെറുപുഴ സ്വദേശി അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി. മലയാളിയും വയനാട് ആദിവാസി പെണ്‍കുട്ടിയുമായ ശ്രീധന്യ സുരേഷ് 410-ാം റാങ്കും കരസ്ഥമാക്കിയത്.
കനിഷ്‌ക് കടാരിയയ്ക്ക് ഒന്നാം റാങ്ക്

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.