സിവിൽ സർവീസ് എക്‌സാമിൽ 410-മത് റാങ്ക് നേടിയ വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമാണ്. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്.
വയനാട് ജില്ലയിലെ പൊഴുതന ഇടിയംവയല്‍ അമ്ബലക്കൊല്ലി കോളനിയിലെ സുരേഷിൻറെ മകളാണ് ശ്രീധന്യ.

ശ്രീധന്യയുടെ മാതാപിതാക്കൾ തൊഴിലുറപ്പു തൊഴിലാളികളാണ്. വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ ഐ എ എസ് നേടുന്ന വ്യക്തിയായേക്കും ശ്രീധന്യ. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്കു തന്‍റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയല്‍ അമ്ബലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്നാണു ശ്രീധന്യ വരുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ശ്രീധന്യ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയത് ഒരു ചരിത്ര മുഹൂര്‍ത്തം തന്നെയാണ്.

നിരവധിപേരാണ് ശ്രീധന്യക്ക് അഭിനന്ദനം അറിയിച്ചിട്ടുള്ളത്. ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം അനുമോദനങ്ങള്‍ അറിയിച്ചു.

പ്രശസ്ത നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ കമല്‍ ഹാസനും ശ്രീധന്യക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി ശ്രീധന്യക്ക് ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.