പുല്വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങൾ പൂർണമായി ഇന്ത്യൻ സൈന്യം തകർത്തു. ജെയ്ഷെ ഇ മുഹമ്മദിന്റെ താവളങ്ങൾ തന്നെയാണ് ഇന്ത്യ തകർത്തതെന്ന് ഒദ്യോഗിക സ്ഥിരീകരണം. ജയ്ഷെ മുഹമ്മദിൻറെ ഏറ്റവും വലിയ ക്യാമ്പ് തകര്ത്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്ത്താസമ്മേളനത്തില് പറഞ്ഞു.
12 മിറാഷ് 2000 എയര്ക്രാഫ്റ്റുകള് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. മിന്നലാക്രണത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ സൈനികനുപ്പോലും തിരിച്ചടിയിൽ പരിക്കേറ്റിട്ടില്ലായെന്നും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില് കൊടുംഭീകരരും ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ഇന്ത്യക്കെതിരെ ജെയ്ഷെ ഭീകരര് ആക്രമണം നടത്താന് സാധ്യതയുണ്ടെന്ന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈനികർ ആക്രമണം നടത്തിയത്.
പാക്കിസ്ഥാനിലെ സാധാരണക്കാര്ക്ക് അപകടമുണ്ടാകാത്ത വിധത്തിലാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply