പാക് അധീന കശ്മീരിലെ ഭീകരരുടെ താവളത്തിൽ വ്യോമസേനയുടെ അക്രമണം. പുല്വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കി ഇന്ത്യ. പുലര്ച്ചെ മൂന്നരയോടെയാണ് ഇന്ത്യന് വ്യോമസേന ഭീകരാക്രമണത്തിന് തിരിച്ചടി നടത്തിയത്. ഭീകരരുടെ താവളം പൂർണ്ണമായി തകർത്തെന്നാണ് റിപ്പോർട്ട്. തിരിച്ചടിയില് തകര്ത്തത് ജയ്ഷെ ഇ മുഹമ്മദിന്റെ മൂന്ന് കണ്ട്രോള് റൂമുകളാണ്. 12 മിറാഷ് 2000 എയര്ക്രാഫ്റ്റുകള് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാമ്പുകളുടെ സ്ഥാനം കണ്ടെത്തി എങ്ങനെ തിരിച്ചടി നടത്തണമെന്ന് ആസൂത്രണം ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വ്യോമാതിര്ത്തി കടന്നാണ് ആക്രമണം നടത്തി മടങ്ങിയത്.
പുല്വാമയ്ക്ക് ശേഷം അതിര്ത്തിയില് പാക്കിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം നേരത്തെ കണക്കുകൂട്ടിയിരുന്നു. ഇന്ത്യന് വ്യോമസേന അതിര്ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന് രംഗത്തെത്തിയതിന് പിന്നാലെയാണ് ആക്രമണ വിവരം പുറത്തുവരുന്നത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്ക്കെതിരെ വര്ഷിച്ചതായാണ് റിപ്പോർട്ട്. കാര്ഗില് യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള് ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply