തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപനവുമായി കോൺഗ്രസ്സ്. യുപിഎ അധികാരത്തിലെത്തിയാല് പാവപ്പെട്ടവര്ക്ക് പ്രതിവര്ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ സുപ്രധാന പ്രഖ്യാപനം. ജനസംഖ്യയുടെ 20 ശതമാനം ദരിദ്രകുടുംബങ്ങള്ക്ക് ഈ പദ്ധതി പ്രകാരം നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിൻറെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരുകുടുംബത്തിന് പ്രതിമാസം 6000 രൂപ നല്കുന്ന പദ്ധതിയാണ് രാഹുല് ഗാന്ധി പ്രഖ്യാപിച്ചത്.
ഈ പദ്ധതി അധികാരത്തിൽ എത്തിയാൽ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകള്ക്ക് ഗുണം ലഭിക്കും. ഇന്ത്യയില് നിന്ന് ദാരിദ്ര്യത്തെ തുടച്ചുനീക്കും. ഇന്ത്യയില് ദരിദ്രര് ഇനിയുണ്ടാകില്ല. ഇതൊരു പദ്ധതി മാത്രമല്ല ദാരിദ്ര്യം ഇല്ലാതാക്കാനുള്ള വലിയൊരു പോരാട്ടം തന്നെയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മറ്റുചോദ്യങ്ങൾക്കൊന്നും അദ്ദേഹം ഉത്തരം നൽകിയില്ല . വയനാട് മണ്ഡലത്തില് മത്സരിക്കുമോ എന്ന ചോദ്യത്തിനും രാഹുല് മറുപടി നല്കിയില്ല. മറ്റൊരു വാര്ത്താസമ്മേളനത്തില് മറ്റ് വിഷയങ്ങള് ഉന്നയിക്കാമെന്നും രാഹുല് ഗാന്ധി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply