ദീപിക പദുകോൺ ലക്ഷ്മി അഗര്വാളായി എത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്വാളിന്റെ ജീവിതം പറയുന്ന ചപക്കിലാണ് ദീപിക പദുകോൺ ഗംഭീര മേക്ക് ഓവറിൽ എത്തുന്നത്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. കഴിഞ്ഞ ദിവസം ദീപിക തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
മേഘ്ന ഗുല്സാറാണ് സിനിമ സംവിധാനം ചെയുന്നത്. മാൽതി എന്നാണ് ദീപിക പദുക്കോണിൻറെ കഥാപാത്രത്തിന്റെ പേര്. ചപ്പാക്കിലൂടെ നിര്മ്മാതാവിന്റെ കുപ്പായം കൂടി അണിയുകയാണ് ദീപിക പദുകോൺ. ദീപിക പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മൂന്നുമണിക്കൂറുകൾ കൊണ്ട് ലൈക് ചെയ്തത് 14 ലക്ഷത്തോളം ആളുകളാണ്.
വിവാഹാഭ്യര്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില് പതിനഞ്ചാം വയസില് ആസിഡ് ആക്രമണത്തിന് ഇരയായ പെൺക്കുട്ടിയാണ് ലക്ഷ്മി. പിന്നീട് ആസിഡ് വില്പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2006ല് കോടതിയില് പൊതുതാത്പര്യ ഹര്ജി സമര്പ്പിച്ചു. ഈ പെൺകുട്ടിയുടെ ജീവിതം പറയുന്ന കഥയാണ് ചപാക്ക്.
ചപാകിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച ആരംഭിക്കുകയാണ്. 2020 ജനുവരി 10ന് ചിത്രം പ്രേക്ഷകര്ക്ക് മുന്പിലെത്തും.
മാലതി…എനിക്കൊപ്പം എന്നെന്നും ചേര്ന്നു നില്ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright


Leave a Reply