സൂപ്പര്താരം മോഹന്ലാല് അനശ്വരമാക്കിയ കഥാപാത്രമാണ് സാഗര് ഏലിയാസ് ജാക്കി. ഏവരും ഭയക്കുന്ന ആ അധോലോക നായകനെ മലയാളത്തിന് സമ്മാനിച്ച ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. 31 വര്ഷങ്ങള്ക്ക് മുമ്പ് കെ.മധു ഒരുക്കിയ ആക്ഷന് ത്രില്ലറിന്റെ പാത പിന്തുടര്ന്ന് എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദി എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിനുശേഷം പ്രണവ് മോഹന്ലാല് നായകനായെത്തുന്ന സിനിമ ഒരുക്കുന്നത് അരുണ് ഗോപിയാണ്. മോഹന്ലാല് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര് പുറത്തുവിട്ടത്. ടോമിച്ചന് മുളകുപാടം നിര്മ്മിക്കുന്ന സിനിമയുടെ സംഘട്ടനം നിര്വ്വഹിക്കുന്നത് ആക്ഷന് കൊറിയോഗ്രാഫര് പീറ്റര് ഹെയ്നാണ്. ഗോപി സുന്ദറാണ് ഗാനങ്ങള്ക്ക് ഈണം പകരുന്നത്.

Leave a Reply