സുന്നി പളളികളില് സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിപി സുഹ്റ. പുരോഗമന സംഘടനയായ നിസയുടെ നേതൃത്വത്തില് ഈ മാസം 22 ന് ഹര്ജി നല്കും.ഇസ്ലാം മത വിശ്വാസികളുടെ പുണ്യസ്ഥലമായ മക്കയില് ഇല്ലാത്ത വിവേചനമാണ് സുന്നി പളളികളില് നിലനില്ക്കുന്നതെന്ന് വിപി സുഹ്റ പറയുന്നു.ഇത് ഭരണഘടനാ വിരുദ്ധവും പുരുഷാധിപത്യവുമാണ് കാണിക്കുന്നത്. സ്ത്രീ – പുരുഷ വിവേചനമില്ലാതെ സുന്നി പളളികളില് വിശ്വാസികള്ക്ക് പ്രാര്ത്ഥനയ്ക്ക് അവസരമുണ്ടാകണം.മുജാഹിദ്, ജമാ -അത്ത് വിഭാഗങ്ങളുടെ പളളികളില് സ്ത്രീകള്ക്ക് പ്രാര്ത്ഥനയ്ക്ക് അനുവാദമുണ്ടെങ്കിലും ഇവര്ക്ക് പ്രത്യക സൗകര്യമാണുളളത്. സ്ത്രീ പ്രവേശന വിഷയത്തിലുളള നിയമപോരാട്ടത്തില് സമാന ചിന്താഗതിക്കാരുടെ പിന്തുണയും വി പി സുഹ്റ പ്രതീക്ഷിക്കുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply