പ്രണയദിനത്തിൽ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണ്‍. ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലെന്റൈൻസ് ഡേ പരിപാടിയിൽ നിന്നും താരം പിന്മാറി. ആരാധകർക്കിടയിലും സോഷ്യൽ മീഡിയകളിലും ഏറെ ചർച്ചചെയ്‌ത ഒരു വാർത്തയായിരുന്നു ഗ്ലാമർ താരം സണ്ണി ലിയോണ്‍ പ്രണയദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന വാലന്റൈന്‍സ് നൈറ്റ് പരിപാടിയില്‍ എത്തുമെന്നത്.

എന്നാൽ എല്ലാവരെയും നിരാശയിലാഴ്ത്തി സണ്ണി ലിയോൺ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ താൻ പരിപാടിയിൽ പങ്കെടുക്കില്ലയെന്ന കാര്യം അറിയിച്ചത്. ഇന്ന് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ ചുവപ്പ് ക്രോസ് മാര്‍ക്ക് ചെയ്‌താണ്‌ താരം പങ്കെടുക്കുന്നില്ലായെന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്.

പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല അതിനാലാണ് താരം പിന്‍മാറുന്നതെന്നും. കൊച്ചിയിൽ നടക്കുന്ന വാലെന്റൈൻസ് ഡേ നൈറ്റ് പരിപാടിയിൽ താൻ പങ്കെടുക്കുന്നില്ലായെന്നും, എല്ലാവരോടും ഞാൻ ക്ഷമചോദിക്കുന്നു എന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. അതേ സമയം ഇതിനോട് സംഘാടകർ ആരും തന്നെ പ്രതികരിച്ചിട്ടില്ല.

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

Leave a Reply

Your email address will not be published.