വയനാട്ടില് വൈത്തിരിയിൽ സ്വകാര്യ റിസോര്ട്ടിന് സമീപം മാവോയ്സ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി റിസോർട്ട് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് റിസോർട്ടിൽ എത്തിയ പോലീസും മാവോയിസ്റ് സംഘവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ബുധനാഴ്ച്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്ച്ചെ നാലര വരെ നീണ്ടുനിന്ന് എന്നാണ് റിപ്പോര്ട്ട്. വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് മാവോയിസ്റ്റുകൾ അടുത്തുള്ള കാടുകളിലേക്ക് ചിതറിയോടി.
പുലര്ച്ചയോടെ ലക്കിടിയിലേക്ക് കൂടുതല് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോളും മാവോയിസ്റ്റുകൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ണൂര് റെയ്ഞ്ച് ഐജിയും വയനാട്ടിലെത്തിയിട്ടുണ്ട്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സി.പി ജലീലെന്ന് സൂചന. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply