പശ്ചിമബംഗാളില് ബിജെപി-തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മിൽ സംഘര്ഷം. സംഘർഷത്തിൽ രണ്ടുപ്പേർ കൊല്ലപ്പെട്ടു,മൂന്നുപ്പേർക്ക് പരിക്ക്. പെട്രോള് ബോംബ് അടക്കം ആയുധങ്ങളുമായാണ് ആള്ക്കൂട്ടം ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷായാണ് മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ക്കത്തയിലെ ബട്പോര മേഖലയിലാണ് ഏറ്റുമുട്ടല് ഉണ്ടായത്. രാവിലെ 10.30ഓടെയാണ് സംഘര്ഷം ആരംഭിച്ചത്. പ്രദേശത്തെ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ബംഗാള് പൊലീസ് ചീഫ് ഉദ്ഘാടനം ചെയ്യുന്നതിന് മുൻപായിരുന്നു ആക്രമം. പ്രവര്ത്തകര് തമ്മില് നാടന് തോക്കുകള് ഉപയോഗിച്ച് വെടിവെക്കുകയും ബോംബുകള് എറിയുകയും ചെയ്തു. സംഭവത്തെ തുടര്ന്ന് മുഖ്യമന്ത്രി മമതാ ബാനര്ജി അടിയന്തര യോഗം വിളിച്ചു.
ആകാശത്തേക്ക് വെടിവെച്ചും കണ്ണീർവാതകം പ്രയോഗിച്ചുമാണ് ജനങ്ങളെ പിരിച്ചുവിട്ടത്.
Photo Courtesy : Google/ images are subject to copyright

Leave a Reply