തിരുവനന്തപുരം: ജനവിരുദ്ധനയം മൂലമാണ് ത്രിപുരയില് സി.പി.എമ്മിന് അധികാരം നഷ്ടപ്പെട്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ദേശീയ രാഷ്ട്രീയത്തില് കമ്മ്യൂണിസ്റ്റ്, കോണ്ഗ്രസ് പ്രസ്ഥാനങ്ങള് അപ്രസക്തമാകുന്ന കാഴ്ചയാണ് ത്രിപുരയില് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസിന്റെ വോട്ട് ബാങ്കല്ല ബി.ജെ.പിയെ വിജയിപ്പിച്ചതെന്നും എന്.ഡി.എ ഒരു ബദല് രാഷ്ട്രീയ മുന്നണിയായി മാറിയെന്നും കുമ്മനം വ്യക്തമാക്കി. കേന്ദ്രസര്ക്കാരും കോര്പറേറ്റുകളും തിരഞ്ഞെടുപ്പില് ഇടപെടുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കോണ്ഗ്രസ് അപ്രസക്തമാണെന്നുള്ള ജനങ്ങളുടെ വിലയിരുത്തലും കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലുള്ള ജനങ്ങളുടെ അവിശ്വാസവുമാണ് ത്രിപുരയില് കണ്ടതെന്നും ഇത് കേരള രാഷ്ട്രീയത്തില് പ്രതിഫലനം ഉണ്ടാക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Photo Courtesy : Google / Images may be subjected to copyright

Leave a Reply