
സേലം: ഹാദിയയെ ആര്ക്ക് വേണമെങ്കിലും സന്ദര്ശിക്കാമെന്ന് മെഡിക്കല് കോളേജ് എംഡി. ഷെഫിന് ജഹാന് പ്രിന്സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്നും ശിവരാജ് ഹോമിയോ മെഡിക്കല് കോളേജ് എംഡി പറഞ്ഞു. ഷെഫിന് ഹാദിയയെ കാണാം. എന്നാല് പോലീസിന്റെ സാന്നിധ്യത്തില് മാത്രമേ ഹാദിയയെ കാണാനാകൂ. ഹോസ്റ്റലില് വന്ന് പുറമേ നിന്ന് ഹാദിയയെ മറ്റാര്ക്കും കാണാനാകില്ല. അച്ഛനെയല്ലാതെ ഹോസ്റ്റലിലെത്തി ഹാദിയയെ കാണാന് ആരേയും അനുവദിക്കില്ലെന്നും എംഡി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright