പാലാ : അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍കായികമേളക്ക് ഇന്ന് കൊടിയിറങ്ങും. കായിക കേരളത്തെ ആവേശം കൊള്ളിച്ച കായികമേളയുടെ സമാപനം വൈകിട്ട് 4.30 ന് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിന് കെ.എം.മാണി എം.എല്‍.എ അധ്യക്ഷത വഹിക്കും.  വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മീറ്റില്‍ എറണാകുളമാണ് മുന്നില്‍ (205).  22 ഇനങ്ങള്‍ ഇനിയും ബാക്കിയുണ്ട്. 134 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 86 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
സമാപനത്തോടനുബന്ധിച്ച് മീനച്ചില്‍ താലൂക്കിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

 

                 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.