ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് യോഗക്ഷേമക്കാര്‍ നടത്താന്‍ പോകുന്ന നിരാഹാര സമരത്തിനെതിരെ പ്രതികരണവുമായി ദീപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ദളിതരെ ശ്രീകോവിലിലേക്ക് കടത്തിയില്ലെങ്കില്‍ അമ്പലത്തിലേക്ക് കടക്കില്ല എന്ന് തീരുമാനിക്കേണ്ട ഘട്ടമായി.
മാടിനെ കണ്ടാല്‍ അരികിലേക്ക് മാടി വിളിച്ച് നമസ്‌കരിക്കുകയും മനുഷ്യനെ കണ്ടാല്‍ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടക്കാലം കേരളത്തിന്റെ ഇന്നലെകളിലുണ്ടായിരുന്നു. മനുഷ്യനേക്കാള്‍ മാടിന് പ്രാധാന്യം നല്‍കുന്ന ആളുകളുടെ തലമുറ കുറ്റിയറ്റു പോയിട്ടൊന്നുമില്ല. ഇന്നും മനുഷ്യനെ തൊട്ടാലാണ് അയിത്തം. ആ അയിത്തം മാറാന്‍ ഓടിച്ചെന്ന് ഒരു പശുവിനെ തൊട്ടാല്‍ മതിയെന്ന നിയമസംഹിതകള്‍ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പണ്ഡിറ്റ് കറുപ്പന്‍ ‘ജാതിക്കുമ്മി ‘ എഴുതിയതെന്ന് ദീപ പ്രതികരിച്ചു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.