കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ വാര്ത്താ സമ്മേളനത്തില് പങ്കാളിയായത് ജുഡീഷ്യറിക്കുമേലുള്ള ജനങ്ങളുടെ വിശ്വാസം കൂട്ടാന് വേണ്ടിയാണെന്നും അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജ.കുര്യന് ജോസഫ് പറഞ്ഞു.
കാര്യങ്ങളെല്ലാം സുതാര്യമാകുക തന്നെ ചെയ്യും. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. കഴിഞ്ഞ ദിവസം ജ.കുര്യന് ജോസഫ് അടക്കം നാല് ന്യായാധിപന്മാര് ചീഫ് ജസ്റ്റിസിനെതിരെ വാര്ത്താ സമ്മേളനം നടത്തിയ സംഭവത്തില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ images are subject to copyright

Leave a Reply