മലപ്പുറം: എകെജിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.
അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോട് യോജിക്കാന്‍ കഴിയില്ല. വി.ടി ബല്‍റാം പറഞ്ഞതിന് അദ്ദേഹത്തിനെതിരെ അക്രമവും അധിക്ഷേപവും നടത്തുന്നത് ശരിയല്ലെന്ന് വി.പി. സാനു പറഞ്ഞു.
ഏതു കാര്യത്തെക്കുറിച്ചും ആര്‍ക്കും അഭിപ്രായം നടത്താം. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റാനാണ് ബല്‍റാം ശ്രമിക്കുന്നത്. എന്നിരുന്നാലും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കാം എന്നല്ലാതെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.