തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ചര്ച്ചക്ക് ക്ഷണിച്ചത്. വൈകീട്ട് ഏഴ് മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനിയന് ശ്രീജിവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില് മരിച്ചത്. എന്നാല് ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ശ്രീജിവിന്റെ ശരീരത്തില് മര്ദ്ദനമേറ്റ പാടുകള് ഉണ്ടായിരുന്നെന്നും മരണത്തില് ദുരൂഹതയുണ്ടെന്നും ആരോപിച്ച് സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില് പരാതി നല്കിയതിനെ തുടര്ന്ന് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷണിക്കണമെന്ന് ഉത്തരവ് ഇട്ടിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്കേണ്ടതെന്നും വിധിച്ചിരുന്നു. അതേസമയം സഹോദരന് നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം 765ാം ദിവസത്തിലേക്ക് കടന്നു.

Leave a Reply