g6

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ ശനിയാഴ്ച അറിയാം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരം നാളെ വൈകിട്ട് 6.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിനാണ് നാളെ കൊച്ചി വേദിയാവുക. ഫിനാന്‍സ് ലിമിറ്റഡും ഡിക്യു വാച്ചസുമാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍. വലാസ് ക്ലോത്തിങ്, ടി-ഷൈന്‍, മെഡിമിക്സ്, സെറ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

G 5

G 4
ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ നവ്യ ആന്‍ എബ്രഹാം (കൊച്ചി), ലക്ഷ്മി മേനോന്‍ (തൃശ്ശൂര്‍), സമൃധ സുനില്‍കുമാര്‍ (കൊച്ചി ), ശ്രേയ പ്രമോദ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

G 6
യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്.

G 2G 1
കെന്റ് കണ്‍സ്ട്രക്ഷന്‍സ്, നന്തിലത്ത് ജി-മാര്‍ട്, കല്‍പന ഇന്റര്‍നാഷണല്‍, മണപ്പുറം റിതി ജ്വല്ലറി, ക്യൂബ് വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, വീകേവീസ്, കന്യക, സ്ട്രീം ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സാറ മീഡിയ, പറക്കാട്ട് റിസോര്‍ട്‌സ്, ഫിറ്റ്‌നസ് ഫോര്‍ എവര്‍, ഐശ്വര്യ
അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

G 3

Leave a Reply

Your email address will not be published.