ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം അന്വോഷിക്കണമെന്ന ഹര്‍ജികള്‍ ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മരണത്തെപറ്റി സ്വതന്ത്ര അന്വോഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിക്കുക. രേഖകള്‍ കോടതി നിര്‍ദേശ പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറിയിരുന്നു. ലോയയുടെ ദുരൂഹ മരണത്തിന് ശേഷം മൂന്ന് പൊതു പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും ലോയയുടെ മരണത്തെ പറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദിന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ മരണം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വോഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിനു പിന്നാലെയാണ് ജഡ്ജിയെ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം റിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.
സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും ഹര്‍ജി സമര്‍പ്പിച്ചു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.