ഫഹദ് ഫാസില് നായകനായെത്തുന്ന അമല് നീരദ് ചിത്രം നസ്രിയ നസീം നിര്മ്മിക്കുന്നു. ബാലതാരമായും നായികയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയ നിര്മ്മാതാവിന്റെ വേഷത്തിലേക്ക് കടക്കുന്നു എന്ന വാര്ത്ത സിനിമ പ്രേമികള് ഏറ്റെടുത്തു കഴിഞ്ഞു. അമല് നീരദിന്റെ നിര്മ്മാണ കമ്പനിയായ അമല് നീരദ് പ്രൊഡക്ഷന്സുമായി ചേര്ന്നാണ് നസ്രിയ ചിത്രം നിര്മ്മിക്കുന്നത്.
ഞണ്ടുകളുടെ നാട്ടില് ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. അമല് നീരദ് ചായാഗ്രഹണം നിര്വഹിച്ച് അന്വര് റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്സിന്റെ അവസാനഘട്ട ഷൂട്ടിംഗില് ഈ ചിത്രം പൂര്ത്തിയായതിനു ശേഷം അഭിനയിക്കാനാണ് തീരുമാനം.
വിവാഹശേഷം നസ്രിയ അഞ്ജലി മേനോന് ചിത്രത്തിലൂടെ മടങ്ങി വരികയാണ്. ചിത്രത്തില് പൃഥ്വിരാജിന്റെ അനുജത്തിയായാണ് നസ്രിയ എത്തുന്നത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാഗ്ലൂര് ഡേയ്സില് ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. അതിനുശേഷമാണ് ഇരുവരും വിവാഹിതരായത്.
Photo Courtesy : Google/ images are subject to copyright


Leave a Reply