ഒരു അധ്യാപകന്‍ എങ്ങനെയാവണം എന്നതിന്റെ ഉദാത്ത മാതൃകയാണ് തമിഴ്‌നാട് തിരുവള്ളൂര്‍ വെള്ളിങ്ങരം സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ഭഗവാന്‍. സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച അധ്യാപകനെ പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയതോടെയാണ് ഭഗവാന്റെ വില രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും മനസ്സിലാക്കിയത്.

28 കാരനായ ഭഗവാന്‍ 4 വര്‍ഷം മുമ്പാണ് സ്‌കൂളിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പാഠം പകര്‍ന്നു നല്‍കി മനസ്സ് കീഴടക്കിയ അദ്ദേഹം അവര്‍ക്ക് സഹോദരനും രക്ഷിതാവും കൂട്ടുകാരനുമൊക്കെയായി മാറി. ഇംഗ്ലീഷ് ബാലികേറാമലയല്ലെന്നും സൂത്രവിദ്യകളിലൂടെ എളുപ്പം സ്വായത്തമാക്കാമെന്നും ആ അധ്യാപകന്‍ അവരെ പഠിപ്പിച്ചു. കഴിഞ്ഞ നാലുവര്‍ഷവും പത്താംക്ലാസ് പരീക്ഷയില്‍ കുട്ടികള്‍ ഇംഗ്ലീഷില്‍ നേടിയ മാര്‍ക്ക് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും.

ഭഗവാന്‍ സ്ഥലം മാറിപ്പോയാല്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടില്ലെന്ന് രക്ഷിതാക്കളും തറപ്പിച്ചു പറഞ്‌തോടെ സ്ഥലംമാറ്റ ഉത്തരവ് തല്ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.