‘കസൂ’വിൽ തന്റെ പ്രിയപ്പെട്ട ഗാനം വായിച്ച് ഗായിക വിജയലക്ഷ്മി . 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച ‘മറന്നുവോ പൂമകളേ’ എന്ന ഗാനത്തിന്റെ ശോകഭാവം മുഴുവൻ ആവാഹിച്ചാണു വിജയലക്ഷ്മിയുടെ വായന.സംഗീത സംവിധായകൻ എം. ജയചന്ദ്രൻ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പങ്കുവച്ച് കുറിച്ചത് ഇങ്ങനെ. ‘പ്രിയപ്പെട്ട വിജി എത്ര മനോഹരമായാണ് എന്റെ ‘മറന്നുവോ പൂമകളേ’ എന്ന ഗാനം അവളുടെ പ്രിയപ്പെട്ട സംഗീതോപകരണമായ കസൂവിൽ വായിച്ചത്. അസാമാന്യമായ കഴിവുള്ള സംഗീതജ്ഞയാണ് വിജി. സംഗീതത്തോട് അവൾ കാണിക്കുന്ന ആത്മാർഥത വളരെ വലുതാണ്. തലമുറകൾക്കും സംസ്കാരങ്ങൾക്കും അതീതമായി മാറും അവളുടെ സംഗീതം.’ വിസിൽ പോലുള്ള ഒരു സംഗീതോപകരണമാണ് കസൂ. ഇത് ചൈനയിൽ നിന്നും കൊണ്ടുവരുന്നതാണ് .മൂളിപ്പാട്ടു പാടുമ്പോൾ ഈ സംഗീതോപകരണം ചുണ്ടിൽ വച്ചാൽ മറ്റൊരു ശബ്ദത്തിൽ കേൾക്കാമെന്നതാണ് ഇതിന്റെപ്രത്യേകത .

 

It is amazing how dear Viji ( Vaikkom Vijayalakshmi) portrays my song ‘Marannuvo poomakale’ on her favourite musical instrument the ‘Kazoo’.Viji is an extraordinary musician of worth & substance.She is the truest of musicians & her genius hits the target which no one else could even see!!Let her music cross cultures & generations!!?

M Jayachandran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಗಸ್ಟ್ 25, 2018

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.