ന്യൂഡല്‍ഹി: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വൈദ്യുതിമന്ത്രി എം.എം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യുതി മന്ത്രി എന്ന നിലയില്‍ തന്റെ അഭിപ്രായവും അതുതന്നെയാണ്. ഇതു സംബന്ധിച്ച് അനുയോജ്യമായ തീരുമാനം എടുക്കേണ്ടതുണ്ട്.
ഇടുക്കിയില്‍ നൂറ്റാണ്ടുകളായി താമസിച്ചുപോരുന്ന കര്‍ഷകരുടെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇവക്കെല്ലാം പരിഹാരം കാണണം. ഇവയെ സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവിടെചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.