തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ഈ മാസം 14നാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പ്രചരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് രാഹുല്‍ഗാന്ധി പൂന്തുറയിലുള്ള ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. സമ്മേളനത്തിനായി ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപനവേദിയടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ഗാന്ധിഅതിനുശേഷം ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയായിരിക്കും പടയൊരുക്കം.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.